We went out to the city
on the evening when
father came home with the horse.
It had been long
since a horse came to our house.
It had been long
since we saw the city.
Before going to the city,
father would toil like a donkey.
The hill on which we live,
its slant, the fields below that
– he would colour them all.
He was a good painter.
Green, his favourite colour.
When the colours drain off
around us and yellow emerges,
he would hurry up to finish with some
idle brushstrokes, and go to the city.
When he comes back with the horse,
the house would be
in the middle of burning fields.
Before starting off to the city,
I was by the side of the pond
behind my own shadow
that looked like an infant.
In front of me, behind my shadow,
was mother – a small shadow.
We are like this on days when
father comes back with the horse.
Horse gallops could be heard
around the house.
And we would be
the shadows in the pond.
Father would gallop to the pond
like a tired horse to quench its thirst.
First it would be a third shadow,
and then a shadow-fall
to the scattered shadows.
Mother was in the shadow
of a miscalculated horse gallop;
till the pieces of shadow
hidden deep would join
and come back as one.
On the days the horse
came to the house,
mother’s shadow was in the pond.
Mother’s smile would be
seen on the pond.
With mother’s tears,
the pond swells.
On the evening father came home
with the horse,
I went to the city.
A horse whinnies behind me now,
in the pond.
The red of blood
behind me,
in the pond now.
On my way to the city,
mother’s shadow,
in front of me.
Two donkeys walking
to the city.
Translated by Jose Varghese
Original text:
നഗരം കാണുന്ന രണ്ടു കഴുതകള്‍
അച്ഛന്‍ കുതിരയുമായെത്തിയ
വൈകുന്നേരത്ത്
ഞങ്ങള്‍ നഗരത്തിലേക്ക് പുറപ്പെട്ടു .
ഏറെക്കാലമായിരുന്നു,
ഒരു കുതിര വീട്ടില്‍ വന്നിട്ട്.
ഏറെക്കാലമായിരുന്നു,
നഗരം കണ്ടിട്ട്.
നഗരത്തിലേക്ക് പോവുന്നതിനു മുന്പ്
അച്ഛന്‍ കഴുതയെപ്പോലെ പണി ചെയ്യും.
ഞങ്ങള്‍ താമസിക്കുന്ന കുന്ന്,
അതിന്റെ ചരിവ്,
ചരിവിനു താഴത്തെ പാടങ്ങള്‍
എല്ലായിടത്തും നിറം കൊടുക്കും.
നല്ല ചായമടിക്കാരനാണ് അച്ഛന്‍.
ഇഷ്ടനിറമാണ് പച്ച.
ചുറ്റും നിറം മങ്ങി
മഞ്ഞ കൂടുമ്പോള്‍
എല്ലായിടവും കുത്തി വരച്ച ശേഷം
അച്ഛന്‍ നഗരത്തിലേക്ക് പോവും.
കുതിരയ്ക്കൊപ്പം തിരികെ വരുമ്പോള്‍
എരിഞ്ഞു കൊണ്ടിരിക്കുന്ന പാടങ്ങള്‍ക്ക്
നടുവിലായിരിക്കും വീട്.
നഗരത്തിലേക്ക് പുറപ്പെടും മുന്നേ
ഞാന്‍ കുളക്കരയിലായിരുന്നു.
ഒരു ശിശുവിന്റെത് പോലെ
ചെറിയ എന്റെ തന്നെ നിഴലിനു പിന്നില്‍.
മുന്നില്‍ എന്റെ നിഴലിനു പിറകിലായി
അത്രത്തോളം ചെറിയ നിഴല്‍ അമ്മ.
അച്ഛന്‍ കുതിരയുമായി മടങ്ങി വരുന്ന
ദിവസങ്ങളില്‍ ഞങ്ങള്‍ ഇങ്ങനെയാണ്.
കുതിരയുടെ കുളമ്പടി കേള്‍ക്കും
വീടിനു ചുറ്റും.
ഞങ്ങള്‍ കുളത്തിലെ നിഴലുകള്‍.
ഒരു തളര്‍ന്ന കുതിര
അതിന്റെ ദാഹനീരിലെക്ക് എന്നതു പോലെ
അച്ഛന്‍ കുളത്തിലേക്ക് കുതിക്കും.
ആദ്യം മൂന്നാമത്തെ നിഴല്‍ .
അതിലേക്ക് പല കഷണങ്ങളുള്ള
മറ്റൊരു നിഴല്‍ വീഴ്ച.
തെറ്റിപ്പോയ ഒരു കുതിരച്ചാട്ടത്തിന്‍
നിഴലിലായിരുന്നു അമ്മ.
നിഴലിന്റെ പല കഷണങ്ങള്‍
ചിതറി ആഴത്തിലിലൊളിച്ച്
തിരികെ ഒന്നായി മടങ്ങും വരെ.
കുതിര വീട്ടിലെത്തുന്ന ദിവസങ്ങളില്‍
കുളത്തിലുണ്ടായിരുന്നു അമ്മയുടെ നിഴല്‍.
രണ്ടു കഴുതകളുടെ നിഴലുകള്‍.
അമ്മയുടെ ചിരി കുളത്തില്‍ കാണും.
അമ്മയുടെ കണ്ണുകളില്‍ നിന്നാണ്
കുളം നിറയുന്നതെന്ന് ഞാനോര്‍ക്കും.
അച്ഛന്‍ കുതിരയുമായി വന്ന
വൈകുന്നേരത്ത്
ഞാന്‍ നഗരത്തിലേക്ക് പുറപ്പെട്ടു.
കുതിരയുടെ ചിനയ്ക്കല്‍
എനിക്ക് പിന്നില്‍
കുളത്തിലപ്പോള്‍.
ചോരയുടെ ചുവപ്പ്,
എനിക്ക് പിന്നില്‍
കുളത്തിനപ്പോള്‍
നഗരത്തിലേക്കുള്ള വഴിയില്‍
എനിക്ക് മുന്നില്‍
അമ്മയുടെ നിഴല്‍.
നഗരത്തിലേക്ക് നടക്കുന്ന
രണ്ടു കഴുതകള്‍.